തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസിന് അറിയാം ആരാണ് ചെയ്തതെന്ന്. അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം തടഞ്ഞു. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടാണ് അന്വേഷണം നടത്തുന്നത്. ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കാൻ ഇനിയെങ്കിലും പൊലീസ് തയ്യാറാകണം. സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാൻ പറ്റാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടെന്നു സതീശൻ പറഞ്ഞു.