തിരുവനന്തപുരം: സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ പറഞ്ഞു. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെതിരെ ഒരു പരാമർശവും സിബിഐ റിപ്പോർട്ടിൽ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. ദല്ലാൾ പറയുന്നത് എങ്ങനെ മുഖ വിലക്ക് എടുക്കും. രണ്ട് കോൺഗ്രസ് ആഭ്യന്തര മന്ത്രിമാർ ഇടപെട്ടു എന്ന് നന്ദകുമാർ ഇന്നലെ പറഞ്ഞത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയന്‍ ഗെറ്റ് ഔട്ട് അടിച്ച ആളുടെ വീട്ടിൽ ഇ പി ജയരാജന്‍ എന്തിനാണ് പോയതെന്നും വി ഡി സതീശന്‍ ചോദിച്ചു.