റിയാദ്: മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ആണ് റിയാദ് പ്രവിശ്യയിലുൾപ്പെടുന്ന ലൈല അഫ്ലാജ് പട്ടണത്തിൽ മരിച്ചത്. ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. മരണാനന്തര നടപടിക്രമങ്ങളുമായി ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും സരംഗത്തുണ്ട്.