• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

by Web Desk 04 - News Kerala 24
May 31, 2023 : 5:17 pm
0
A A
0
ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

ജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ദൗത്യം വിജയിച്ചതായി സൗദി ബഹിരാകാശ അതോറിറ്റി പ്രഖ്യാപിച്ചു. ഇവരോടൊപ്പം മറ്റ് രണ്ട് സഹയാത്രികരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പേടകം ‘ആക്സ് 2’ ഭൂമിയിൽ ഇറങ്ങി. എട്ട് ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇവരെ വഹിച്ചു കൊണ്ടുള്ള പേടകം മെക്‌സിക്കൻ ഉൾക്കടലിൽ സുരക്ഷിതമായി ഇറങ്ങിയത്. മടക്കയാത്ര ഏകദേശം 12 മണിക്കൂറെടുത്തതായി അതോറിറ്റി അറിയിച്ചു.

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിലെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഈ ദൗത്യം നാഴികകല്ലാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു ശാസ്‌ത്രീയ യാത്രയ്‌ക്ക്‌ ശേഷമാണ് ഇരുവരും തിരിച്ചെത്തിയിരിക്കുന്നത്. മാനവരാശിയെ സേവിക്കുന്ന ശാസ്‌ത്രീയ ഗവേഷണത്തിന്‌ സംഭാവന നൽകുന്നതിനും ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ ദൗത്യം ശക്തിപകരും.

അതോടൊപ്പം ബഹിരാകാശ യാത്രികർക്കായുള്ള ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഗവേഷണ യാത്രകളും നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ സൗദി അറേബ്യയും ഉൾപ്പെട്ടതായും അതോറിറ്റി പറഞ്ഞു. ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് വനിത എന്ന റെക്കോർഡ് റയാന ബർനാവി ഇതോടെ കരസ്ഥമാക്കി. ‘എല്ലാ കഥകളും അവസാനിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണ്.’ തിരിച്ചെത്തിയ റയാന ബർനാവി പറഞ്ഞു.

മെയ് 21ന് ഫ്ലോറിഡയിൽ നിന്നാണ് ആക്‌സ്-2 ദൗത്യം വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച് ഏകദേശം 16 മണിക്കൂറിന് ശേഷമാണ് രണ്ട് അമേരിക്കക്കാരും രണ്ട് സൗദികളും ഉൾപ്പെടെ ബഹിരാകാശ സഞ്ചാരികളെ വഹിച്ച പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിയത്. എട്ട് ദിവസം ബഹിരാകാശത്ത് തങ്ങിയ റയാനയും അലി അൽഖർനിയും തലച്ചോറിലും നാഡീവ്യവസ്ഥയിലും ആറ് പരീക്ഷണങ്ങൾ, രോഗപ്രതിരോധ കോശങ്ങളിലെ നാല് പരീക്ഷണങ്ങൾ, കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയിൽ ഒരു പരീക്ഷണം എന്നിവ ഉൾപ്പെടെ 14 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയിരുന്നാൽ വിശപ്പ് കൂടുമോ കുറയുമോ?; ഗവേഷകർ പറയുന്നത് ഇതാണ്

Next Post

മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ

മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ 10,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ 10,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തം; വൻ മാറ്റമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തം; വൻ മാറ്റമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ഡൽഹിയിലെ ക്രൂര കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് നട‍ത്താൻ പൊലീസ്

ഡൽഹിയിലെ ക്രൂര കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് നട‍ത്താൻ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In