റിയാദ് സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ത്വലാല്‍ ബിന്‍ മുബാറക് ബിന്‍ ഖലീഫ് അല്‍ഉസൈമി അല്‍ഉതൈബിക്കിന്റെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ് ശിക്ഷ നടപ്പാക്കിയത്.അതേസമയം ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനില്‍ നടപ്പാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഗുളികകളും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.
മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷയും നടപ്പാക്കിയിരുന്നു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അബുല്‍കലാം അശ്‌റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മക്ക പ്രവിശ്യയില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. പ്രതികാരം ചെയ്യാനായി കൊലപാതകങ്ങള്‍ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു.