റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളുടെ ആകെ എണ്ണം ഏഴര ലക്ഷം കടന്നു. ഇവരില്‍ 97.69 ശതമാനവും രോഗമുക്തി നേടി. പുതുതായി 115 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 145 പേര് സുഖം പ്രാപിച്ചു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,080 ഉം രോഗമുക്തരുടെ എണ്ണം 7,32,741 ഉം ആയി. ഇതോടെ രാജ്യത്തെ ആകെ മരണം 9,034 ആയി. നിലവില്‍ 8,305 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 146 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
സൗദിയില്‍ നിലവിലെ കൊവിഡ് മരണനിരക്ക് 1.20 ശതമാനമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 26, ജിദ്ദ 20, മദീന 10, മക്ക 8, ദമ്മാം 7, ത്വാഇഫ് 5, അബഹ 5. സൗദിയില്‍ ഇതുവരെ 6,23,88,851 ഡോസ് വാക്സിന് വിതരണം ചെയ്തു.