റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 667 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗികളിൽ 518 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,68,079 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,52,316 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,148 ആയി. രോഗബാധിതരിൽ 6,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 80 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,711 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 184, ജിദ്ദ 150, ദമ്മാം 57, മക്ക 49, മദീന 30, ത്വാഇഫ് 23, അബഹ 21, ഹുഫൂഫ് 15, അൽ ബാഹ 9, ദഹ്റാൻ 7, അൽഖോബാർ 6, തബൂക്ക്, ബുറൈദ, ജീസാൻ, അൽഖർജ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,786,492 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,593,345 ആദ്യ ഡോസും 24,953,738 രണ്ടാം ഡോസും 14,239,409 ബൂസ്റ്റർ ഡോസുമാണ്.