നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. കാരണം കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വഴിയാണ് ഉപയോക്താക്കൾ പ്രതിഷേധം അറിയിച്ചത്.
എന്താണ് കെവൈസി?
നിങ്ങളുടെ ഉപഭോക്താവിനെ അറിയുക എന്നത്കൊണ്ട് ബാങ്കുകൾ അർത്ഥമാക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ കെവൈസി നൽകണം. ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കൽ, ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് എട്ട് വർഷത്തിലൊരിക്കൽ, കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഓരോ പത്ത് വർഷത്തിലൊരിക്കലും കെവൈസി അപ്‌ഡേറ്റ് നടത്തേണ്ടതുണ്ട്.
നിങ്ങൾ എസ്ബിഐ ഉപയോക്താവാണെങ്കിൽ എസ്ബിഐ കെവൈസി പുതുക്കാൻ ആവശ്യമായ രേഖകൾ ഇവയാണ്
പാസ്പോർട്ട്
വോട്ടറുടെ തിരിച്ചറിയൽ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
ആധാർ കാർഡ്
എൻ ആർ ഇ REGA കാർഡ്
പാൻ കാർഡ്