ന്യൂഡൽഹി: എസ്.ബി.ഐയുടെ നാലാംപാദ അറ്റാദായത്തിൽ 41.27 ശതമാനം വർധന. നാലാംപാദത്തിൽ 9,113.53 കോടിയാണ് എസ്.ബി.ഐയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 6,450.75 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. എന്നാൽ, വിപണി വിദഗ്ധർ പ്രവചിച്ചത് പോലെ 10,000 കോടിയെന്ന അറ്റാദായത്തിലേക്ക് എത്താൻ എസ്.ബി.ഐക്ക് സാധിച്ചില്ല.
ഓഹരിയൊന്നിന് 7.10 രൂപ ഡിവിഡന്റായി നൽകാനും എസ്.ബി.ഐ ബോർഡ് തീരുമാനിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ എസ്.ബി.ഐ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. രണ്ട് ശതമാനം നേട്ടത്തോടെ 473 രൂപയിലാണ് എസ്.ബി.ഐയുടെ വ്യാപാരം പുരോഗമിക്കുത്.എസ്.ബി.ഐയുടെ നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. 4.98 ശതമാനത്തിൽ നിന്നും 3.97 ശതമാനമായി കുറഞ്ഞു.