• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌‌മാസ്‌‌റ്റർ അറസ്‌‌റ്റിൽ

by Web Desk 04 - News Kerala 24
August 18, 2023 : 4:49 pm
0
A A
0
അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌‌മാസ്‌‌റ്റർ അറസ്‌‌റ്റിൽ

കോട്ടയം> അധ്യാപികയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌മാസ്‌റ്റർ വിജിലൻസിന്റെ പിടിയിലായി. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസിനെയാണ് മറ്റൊരു സ്‌കൂളിലെ അധ്യാപകയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിടെ അറസ്‌റ്റ് ചെയ്‌തത്. കോട്ടയം വെസ്‌റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മോഹനദാസിനുവേണ്ടിയാണ്‌ പണം വാങ്ങിയതെന്നും എഇഒയെ രണ്ടാം പ്രതിയാക്കി കേസെടുത്തതായും വിജിലൻസ് അറിയിച്ചു. വൈകാതെ എഇഒയെയും അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ സൂചന.

അധ്യാപികയുടെ സർവീസ് പ്രശ്‌നം പരിഹരിച്ച് നൽകാനാണ്‌ പണം ആവശ്യപ്പെട്ടത്‌. അധിക തസ്തികാ അധ്യാപകരായി ജോലി ചെയ്‌തിരുന്ന ഒന്നര വർഷത്തോളം കാലത്തെ സർവീസ്‌ ക്രമപ്പെടുത്തി നൽകാൻ മൂന്ന്‌ അധ്യാപകരോട്‌ 50,000 രൂപയാണ്‌ ആവശ്യപ്പെട്ടത്‌. നൽകാതെ വന്നതോടെ മൂന്നുപേരും 10,000 രൂപ വീതം നൽകിയാൽ മതിയെന്നായി. കൂട്ടാളിയായ സാം പി ജോണിന്‌ പണം കൈമാറാനായിരുന്നു നിർദ്ദേശം. പണം ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം വെള്ളിയാഴ്‌ച രാവിലെ പതിനൊന്നോടെ കൈമാറി. കാത്തു നിന്ന വിജിലൻസ്‌ സംഘം പിന്നാലെയെത്തി പ്രതിയെ അറസ്‌‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു.

കോട്ടയം വെസ്‌റ്റ്‌ എഇഒ മോഹനദാസ് വലിയ ക്രമക്കേടുകൾ നടത്തിയിരുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാളും നിരീക്ഷണത്തിലായിരുന്നു. അധ്യാപകരുടെ സർവീസ്‌ പ്രശ്‌നം പരിഹരിച്ചു നൽകാനുള്ള സർക്കാർ നിർദ്ദേശം ഒന്നരമാസം മുമ്പ്‌ എഇഒയ്‌‌ക്ക്‌ ലഭിച്ചിരുന്നതായും പണം വാങ്ങാനായി സർക്കാർ ഉത്തരവ്‌ നടപ്പാക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലാലുവിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഐ ; 25ന്‌ സുപ്രീംകോടതി പരിഗണിക്കും

Next Post

മണിപ്പൂരിൽ സമാധാനമുണ്ടാകാൻ പ്രത്യേക ഭരണം മാത്രമാണ് പരിഹാരം: ഡൽഹിയിൽ പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പൂരിൽ സമാധാനമുണ്ടാകാൻ പ്രത്യേക ഭരണം മാത്രമാണ് പരിഹാരം: ഡൽഹിയിൽ പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ

മണിപ്പൂരിൽ സമാധാനമുണ്ടാകാൻ പ്രത്യേക ഭരണം മാത്രമാണ് പരിഹാരം: ഡൽഹിയിൽ പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ

എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി; പുതിയ ട്രെയിനുകൾ അനുവദിച്ചു

എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി; പുതിയ ട്രെയിനുകൾ അനുവദിച്ചു

നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

‘പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചാൽ വിജയമുറപ്പാക്കും; രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കും’

‘പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചാൽ വിജയമുറപ്പാക്കും; രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കും’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In