തിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒമിക്രോണ്‍ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റീന് കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 15നും 18നും മധ്യേ പ്രായമുള്ളവര്‍ കൂടി കൊവിഡിനെതിരൈ പ്രതിരോധം നേടുന്നു. കുത്തിവയ്പ് രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കും. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാന്‍. ആധാര്‍ കാര്‍ഡോ സ്കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും.