യൂട്യൂബില്‍ സ്ക്രീന്‍ ലോക്ക് ഓപ്ഷന് പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്ക്രീന്‍ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്.ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ലഭ്യമാകും. ഇപ്പോള്‍ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചര്‍ പ്രീമിയം മെംമ്പേഴ്സിന് ലഭിക്കും. ഫുള്‍ സ്ക്രീന്‍ മോഡില്‍ വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.നേരത്തെ ആഡ് ബ്ലോക്കറുകളെ തടയാന്‍ യൂട്യൂബ് പുതിയ നയം അവതരിപ്പിച്ചിരുന്നു. ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം.