തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാദീനഫലമായി ഈ ദിവസങ്ങളിൽ കാലവർഷം മെച്ചപ്പെടും. കാലാവസ്ഥാ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ അഞ്ച് ജില്ലകളിലും, മറ്റന്നാൾ 8 ജില്ലകളിലും യെല്ലോ അലർട്ടാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം, കേരളത്തിൽ കാലവർഷത്തെ കാര്യമായി ബാധിച്ചിരുന്നു. മൺസൂൺ സീസൺ കണക്കാക്കുന്ന ജൂൺ 1 മുതലുളള കണക്ക് അനുസരിച്ച് 66 ശതമാനമാണ് മഴക്കുറവ്. എല്ലാ ജില്ലയിലും സാധാരണയേക്കാൾ കുറവ് മഴയാണ് കിട്ടിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 82 ശതമാനമാണ് ജില്ലയിൽ മഴക്കുറവുണ്ടായത്. എന്നാൽ ഈ സാഹചര്യം മാറുന്നതിന്റെ സൂചനയാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്.