തിരുവനന്തപുരം> സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് പരമാവധി 70 സീറ്റുവരെയും പിജി കോഴ്സുകൾക്ക് പരമാവധി 30 സീറ്റുവരെയും അനുവദിക്കാൻ സർവകലാശാലകൾക്ക് അനുമതി നൽകിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.കോളേജുകൾ ആവശ്യപ്പെടുന്ന പ്രകാരമാകും വർധന. സർവകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമാകുമിതെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻ അധ്യയന വർഷങ്ങളിലും സമാന സീറ്റ് വർധനവിന് അനുമതി നൽകിയിരുന്നു.