• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദങ്ങള്‍ക്കിടെ രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

by Web Desk 06 - News Kerala 24
May 20, 2023 : 7:22 am
0
A A
0
‘കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 36% മാത്രം’, ആ പണം കൊണ്ടല്ല പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് വാർഷികം. അതേസമയം, വടക്ക് മുതൽ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിർമ്മാണം അടക്കം സർക്കാർ ഉയർത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.

ചരിത്രമായ ഭരണത്തുടർച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വർണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സർക്കാരിന്‍റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിൻ്റെ ഹാംഗ് ഓവർ മാറാതെ സർക്കാർ. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമർശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.

ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് ക്രുദ്ധനായും മറുവശത്ത് മൗനം തുടർന്നുമുള്ള പിണറായി പ്രതിരോധം നേരിടുന്നത് വൻ വിമർശനമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങൾ. മകൻ്റെ ഭാര്യാപിതാവിൻ്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോൾ റോഡിലെ ക്യാമറ വിവാദത്തിൻ്റെ ഫോക്കസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയില്ലാത്തത് സർക്കാറിനെ സംശയ നിഴലിലാക്കുന്നു.

ക്രമസമാധാനപാലനത്തിൽ നമ്പറുകളുടെ അവകാശവാദങ്ങളുണ്ടെങ്കിലും രണ്ട് വർഷം കേരളം ചർച്ച ചെയ്ത പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. പ്രതിഷേധങ്ങളെ വകമാറ്റി അതിവേഗപാതയൊരുക്കാൻ ശ്രമിച്ച സർക്കാറിനെ കെ റെയിലിൽ ജനങ്ങൾ തന്നെ മുട്ടുക്കുത്തിച്ചു. ക്യാപ്റ്റനിറങ്ങിയാൽ എതിരാളികളുടെ കുത്തകമണ്ഡലം പോലും പിടിക്കാമെന്ന ഇടത് ആത്മവിശ്വാസം തൃക്കാക്കരയിൽ തകർന്നു.

രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.

കരുതലിൻ്റെ പേരിലായിരുന്നു ഭരണത്തുടർച്ച, പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിൻ്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാർ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ വിവാദങ്ങങ്ങളും പ്രതിസന്ധികളും മറികടക്കലാണ് പിണറായി സർക്കാറിന് മുന്നിലെ വെല്ലുവിളി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

Next Post

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാർഷികദിനത്തിൽ പ്രതിഷേധവുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാർഷികദിനത്തിൽ പ്രതിഷേധവുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയും

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാർഷികദിനത്തിൽ പ്രതിഷേധവുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയും

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

കർണാടകയിൽ സിദ്ധരാമയ്യ സർക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങ് പ്രതിപക്ഷ സംഗമവേദിയാക്കാൻ കോൺഗ്രസ്

മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഇഞ്ചി കൃഷി നോക്കാനുള്ള യാത്ര ദുരന്തത്തിലേക്ക്; ജീപ്പ് ഡിവൈഡറിൽ തട്ടി മറിഞ്ഞു, കാപ്പി വ്യാപാരിക്ക് ദാരുണാന്ത്യം

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In