തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേര് (4.15%). 4824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്. ഉച്ചവരെ 176 ജീവനക്കാരായിരുന്നു ജോലിക്കെത്തിയത്.
പൊതുഭരണവകുപ്പിൽ 188 പേരും ധനകാര്യവകുപ്പിൽ 23 പേരും നിയമവകുപ്പിൽ ഒരാളും ജോലിക്കെത്തി. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില തീരെ കുറവായിരുന്നു.