സിംഗപ്പൂർ: ലിഫ്റ്റിൽ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 61 കാരനായ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ 10 മാസം തടവ്. ക്രിമിനൽ ബലപ്രയോഗം നടത്തിയ കുറ്റം ഇന്ത്യൻ വംശജനായ ശിങ്കാരം പാലിയനേപ്പൻ സമ്മതിച്ചു. വീട്ടുജോലിക്കാരി കോഫി ഷോപ്പിൽ നിന്നും തൊഴിലുടമയുടെ വസതിയിലേക്ക് മടങ്ങാൻ പോകുമ്പോൾ ശിങ്കാരം അവരെ പിന്തുടരുകയായിരുന്നു. ഹൗസിംഗ് ബ്ലോക്കിലെ ലിഫ്റ്റിൽ കയറിയ പ്രതി ലിഫ്റ്റ് ചലിക്കാൻ തുടങ്ങിയപ്പോൾ ഇരയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർഡി കേ പറഞ്ഞു.
തുടർന്ന് അവർ പോലീസിൽ പരാതി നൽകി. സെപ്തംബർ 28 ന് ശിങ്കാരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലിഫ്റ്റിൻ്റെ സി.സി.ടി.വി ക്യാമറയിൽ ശിങ്കാരവും കുറ്റകൃത്യങ്ങളും പതിഞ്ഞിരുന്നു. സിംഗപ്പൂരിൽ, ഒരു വ്യക്തിക്കു നേരെ ക്രിമിനൽ ബലപ്രയോഗം ഉപയോഗിക്കുന്ന ആർക്കും മൂന്ന് വർഷം വരെ തടവോ പിഴയോ ചൂരൽ ശിക്ഷയോ അല്ലെങ്കിൽ ഇവ ഒന്നിച്ചോ ലഭിക്കും.