ന്യൂഡൽഹി : രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രീം കോടതി നിലപാട് സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഐ എം എതിരായിരുന്നു. സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിത്. ഇത്തരം നിയമങ്ങളുടെ ദുരുപയോഗമാണ് മോദി ഭരണത്തിൽ നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
രാമ നവമി ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ആകമാനം നടന്ന വർഗീയ അക്രമങ്ങൾ സിപിഐ എം ഗൗരവമായാണ് കാണുന്നത്. രാജ്യത്ത് സമാധാനം നിലനിൽക്കണം, ഒരു മത വിഭാഗത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഒഴിപ്പിക്കൽ നടപടികളാണ് ഇപ്പോൾ ഷഹീൻബാഗിൽ നടക്കുന്നത്. അവിടെ ബുൾഡോസർ രാജ് നടക്കുകയാണ്, ഒഴിപ്പിക്കുന്നതിന് മുന്നേ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.