തിരുവനന്തപുരം : വിഷ്ണു പ്രസാദിന്‍റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സീമ ജി. നായർ. കഴിഞ്ഞ ആഴ്ച വിഷ്ണു പ്രസാദിനെ കണ്ടിരുന്നെന്നും ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ലെന്നും സീമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു വിഷ്ണു പ്രസാദ്. ആരോഗ്യാവസ്ഥ മോശമായതിനാൽ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. അതിനിടയിലാണ് മരണം സംഭവിച്ചത്.