ഇതുവരെ ‘ബെസ്റ്റ് ക്വാളിറ്റി’ എന്ന വിശ്വാസത്തോടെ വാട്സാപ്പിൽ അയച്ച ചിത്രങ്ങളൊന്നും ബെസ്റ്റ് ആയിരുന്നില്ല. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയ്ഡ് ആപ്പുകളുടെ ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ‘എച്ച്ഡി ക്വാളിറ്റി’ ഓപ്ഷൻ ഫോട്ടോകൾ അതിന്റെ യഥാർഥ നിലവാരത്തിൽ അയയ്ക്കാൻ അവസരമൊരുക്കും. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡേറ്റ സേവർ എന്നിവയാണ് നിലവിലുള്ള ഓപ്ഷനുകൾ. വാട്സാപ്പിൽ Settings > Storage and data > Photo upload quality എന്ന ഓപ്ഷനിലാണ് ഫോട്ടോ അയയ്ക്കുമ്പോൾ ഏതു നിലവാരം വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സംവിധാനം. ബീറ്റ പതിപ്പിൽ സ്റ്റാൻഡേഡ് ക്വാളിറ്റി, എച്ച്ഡി ക്വാളിറ്റി എന്നീ ഓപ്ഷനുകളാണുള്ളത്.