ഹൈദരാബാദ് : തെലങ്കാനയിൽ മുതിർന്ന മാധ്യമ പ്രവർത്തക അറസ്റ്റിൽ. വനിതാ മാധ്യമ പ്രവര്‍ത്തക രേവതി പൊഗഡാഡന്ദയെയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ന്യൂസ് ബ്രേക്ക് യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിച്ച സർക്കാർ വിരുദ്ധ വാർത്തയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വാർത്തയുടെ ദൃശ്യങ്ങളിൽ കർഷകൻ ദുരവസ്ഥ വിവരിക്കുന്നതിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ സംസാരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെയും ഭര്‍ത്താവിൻ്റെയും ഗാഡ്ജെറ്റുകളും സംഘം പിടിച്ചെടുത്തു. യൂട്യൂബ് ചാനലിൻ്റെ ഓഫീസും പോലീസ് പൂട്ടി സീല്‍ ചെയ്തു. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്തും രേവതി നടപടി നേരിട്ടിരുന്നു.