മുംബൈ : റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പുറത്തുവരാനിരിക്കെ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് മുകളിലെത്തി. സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 58,667ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 17,525ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡിനെതുടര്‍ന്ന് നടപ്പാക്കിയ ഇളവുകള്‍ അല്പാല്പമായി പിന്‍വലിച്ച് സാധാരണ നിലയിലേക്ക് സമ്പദ്ഘടനയെ കൊണ്ടുവരാനുള്ള ശ്രമത്തിന് തുടക്കമാകും ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഭാരതി എയര്‍ടെല്‍, എന്‍പിടിസി, ഐടിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.