• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് വന്‍ ലഹരിക്കടത്ത്; യുഎഇയില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
May 3, 2023 : 11:03 pm
0
A A
0
ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് വന്‍ ലഹരിക്കടത്ത്; യുഎഇയില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

ഷാര്‍ജ: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തി വന്‍തോതില്‍ ലഹരിക്കടത്ത് നടത്തിയ ഏഴ് പ്രവാസികള്‍ ഷാര്‍ജ പൊലീസിന്റെ പിടിയിലായി. കുറഞ്ഞ ശമ്പളത്തിന് ഡെലിവറി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ചൂഷണം ചെയ്‍തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഷാര്‍ജ പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴര കിലോഗ്രാമില്‍ അധികം ക്രിസ്റ്റല്‍മെത്ത്, അര കിലോഗ്രാം കഞ്ചാവ്, 297 റോളുകള്‍ തുടങ്ങിയവ 12 മണിക്കൂറിനുള്ളില്‍ പൊലീസ് പിടിച്ചെടുത്തു.

ഡെലിവറി കമ്പനികളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്‍ട്ര ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷാര്‍ജ പൊലീസിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗമാണ് കണ്ടെത്തിയത്. ജോലിയുടെ പ്രത്യേകത കാരണം രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പല സമയങ്ങളിലും ഡെലിവറി ജീവനക്കാര്‍ സഞ്ചരിക്കുന്നത് ലഹരിക്കടത്തിന് സഹായകമാവുമെന്ന കണ്ടെത്തലാണ് മയക്കുമരുന്ന് സംഘങ്ങളെ പുതിയ വഴി തെര‌ഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

12 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയിരുന്ന ഏഴ് പ്രവാസികളുടെ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിച്ചും യുഎഇയിലെ മറ്റ് എമിറേറ്റകളിലെ ലഹരി വിരുദ്ധ സേനകളുടെ സഹായം ഉറപ്പാക്കിയുമായിരുന്നു അന്വേഷണം. അറസ്റ്റിലായവരെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സാധാരണ ജനങ്ങളെ, വിശേഷിച്ചും യുവാക്കളെ കെണിയില്‍പെടുത്തുന്ന ഇത്തരം ലഹരി സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഞ്ചു കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

Next Post

കേന്ദ്രം വിലക്കി; മുഖ്യമന്ത്രി യു.എ.ഇ സന്ദർശനം ഒഴിവാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

കേന്ദ്രം വിലക്കി; മുഖ്യമന്ത്രി യു.എ.ഇ സന്ദർശനം ഒഴിവാക്കി

പുടിനെ വധിക്കാൻ യുക്രെയ്ൻ ശ്രമിച്ചുവെന്ന് റഷ്യ; ഡ്രോൺ അയച്ചെന്ന് ആരോപണം

പുടിനെ വധിക്കാൻ യുക്രെയ്ൻ ശ്രമിച്ചുവെന്ന് റഷ്യ; ഡ്രോൺ അയച്ചെന്ന് ആരോപണം

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം

ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം

ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In