ദില്ലി : മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഏഴ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ഒരു ഹൈവേയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. സിഹോറയിലെ എന്‍എച്ച്-30 ലെ മൊഹ്ല ബാര്‍ഗിക്ക് സമീപമാണ് അപകടം നടന്നത്. മരിച്ചവര്‍ ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഗംഗാ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തെത്തുടര്‍ന്ന് ജബല്‍പൂര്‍ കളക്ടറും പോലീസ് സൂപ്രണ്ടും (എസ്പി) സ്ഥലത്തെത്തി.