ജയ്പൂർ : രാജസ്ഥാനിൽ സ്വന്തം അമ്മയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി പെട്ടിയിലടച്ച് പതിനേഴുകാരൻ. ഝാലാവാഡ് ജില്ലയിലെ ഭവാനിമണ്ഡിയിലാണ് സംഭവം. തന്റെ പതിനേഴാം പിറന്നാൾ കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ അമ്മ പണം നല്കാൻ വിസമ്മതിച്ചപ്പോൾ, ഇയാൾ വീട്ടിലെ ആട്ടിൻകുട്ടിയെ രഹസ്യമായി വിറ്റിരുന്നു.
ഇത് കണ്ടെത്തിയ അമ്മ വഴക്കുപറഞ്ഞതും, തല്ലിയതുമാണ് കൊലപാതകത്തിനുള്ള പ്രകോപനം. വീട്ടിനുള്ളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പെട്ടിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റുചെയ്തു.