തിരുവനന്തപുരം: ഒമ്പത് വയസ്സുകാരിയെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജ് (35)നെ മൂന്ന് വര്‍ഷം വെറും തടവിനും പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്.രേഖ വിധി ന്യായത്തില്‍ പറയുന്നു. പിഴ തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടി റോഡില്‍ കുടി നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളും അശ്ശീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനവും നടത്തി .കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തുകയായിരുന്നു. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യ സംഭവത്തിന് ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവര്‍ത്തിച്ചപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറഞ്ഞത്. ചിറയിന്‍കീഴ് പോലീസ് എത്തി കേസ് എടുത്തു. മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.