കരുനാഗപ്പള്ളി : മിഠായി നൽകി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ വയോധികന് 51 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ പൂവൻപുഴ ചെറുവള്ളി പുരയിടം മണിയൻപിള്ള (75)യെയാണ് കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. കൊല്ലം അസി. കമീഷണറായിരുന്ന പ്രദീപ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കിയത്. 29ഓളം സാക്ഷികളെ വിസ്തരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എൻ.സി. പ്രേമചന്ദ്രൻ ഹാജരായി.