തിരുവനന്തപുരം: പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. അധ്യാപകൻ ഇപ്പോൾ റിമാർഡിലാണ്.
സംഭവത്തിൽ എറണാകുളം ആർ.ഡി.ഡിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകി. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.