ദില്ലി: ഡല്‍ഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 26കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനാണ് അതിക്രമം നടന്നത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ രാജേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജസോല മെട്രോ സ്റ്റേഷന്റെ ലിഫ്റ്റിനുള്ളില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. ലിഫ്റ്റിനുള്ളില്‍ വച്ച് തന്റെ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ച ഇയാള്‍ യുവതിയെ കടന്നുപിടിച്ചു. യുവതി എതിര്‍ത്തതോടെ ഇയാള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും പ്രാദേശിക ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് രാജേഷിനെ പിടികൂടിയത്.