തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല കെഎസ്യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറില്‍ പൂട്ടിയിട്ടതായി പരാതി. വോട്ട് ചോദിക്കാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകയെ കാറിന്റെ താക്കോല്‍ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം. തൃശ്ശൂര്‍ പൊങ്ങണങ്ങാട് എലിംസ് കോളേജില്‍ ആണ് സംഭവം. തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിയായ തെരേസ് പി ജിമ്മിയാണ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി. അക്ഷയ് എന്ന യുയുസിയോട് വേട്ട് ചോദിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ വോട്ടര്‍ ഐഡി കാര്‍ഡ് കെഎസ്യു പ്രവര്‍ത്തകര്‍ ബലമായി വാങ്ങിയതാണ് പ്രശ്നത്തിന്റെ തുടക്കം എന്ന് എസ്എഫ്ഐക്കാരും ആരോപിക്കുന്നു.