മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നിയമ വിരുദ്ധനടപടികൾക്ക് എതിരെ എടുത്ത നടപടി അഭികാമ്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘപരിവാർ വർഗീയതക്ക് എതിരെയും ഇത്തരം നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം വർഗീയ സംഘടനകളെ തരാതരം ഉപയോഗിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും പ്രതികരിച്ചു. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്ന് വിഡി സതീശനും എകെ ആന്‍റണിയും പറഞ്ഞു.