ഇന്ത്യൻ സിനിമാ ലോകത്ത് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ നാല് ദിവസം കൊണ്ട് 429 കോടിയാണ് അഗോളതലത്തിൽ നേടിയിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം 265 കോടിയാണ് സ്വന്തമാക്കിയിട്ടുണ്ട്. ട്രേയിഡ് അനലിസ്റ്റ് തരുൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒന്നാം ദിവസം ആഗോള തലത്തിൽ ചിത്രം 100 കോടി നേടിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഇതുവരെയുണ്ടായിരുന്ന റെക്കോർഡുകൾ മറികടന്നിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ഇനി പത്താന് സ്വന്തമാണ്. കെ.ജി.എഫ്2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഈ റൊക്കോർഡാണ് നാല് ദിവസം ഷാറൂഖ് ഖാൻ മറി കടന്നത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. അതേസമയം ഷാറൂഖ് ഖാന്റെ മടങ്ങി വരവ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഒരുപോലെ ആഘോഷമാക്കിയിട്ടുണ്ട്.