കോഴിക്കോട്: മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. 25 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.അഴീക്കോട് മണ്ഡലത്തില്‍ ആശാ ഷാജിയുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴീക്കോട് എംഎല്‍എ ആയിരുന്ന ഷാജിയുടെ പേരില്‍ മണ്ഡലത്തില്‍ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്.
ഏത് കേസിലാണ് നടപടിയെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇ ഡി ഷാജിയെ ചോദ്യം ചെയ്തിരുന്നു.അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് ഇ ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷാജിയേയും ഭാര്യയേയും രണ്ടുമാസം മുമ്പ് ഇ ഡി ചോദ്യം ചെയ്തിരുന്നു.