തിരുവനന്തപുരം∙ പാറശാല ഷാരോണ്‍ രാജ് കൊലപാതക കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ നടപടി. പാറശാല സ്റ്റേഷനിലെ സിഐ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്ക് മാറ്റി. സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.
കേസിൽ പാറശാല പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിച്ചെന്നും നടപടി വേണമെന്നും ഷാരോൺ രാജിന്റെ കുടുബം ആവശ്യപ്പെട്ടിരുന്നു. പാറശാല പൊലീസിനു കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ അവകാശവാദം തള്ളിയ കുടുംബം അന്വേഷണം അട്ടിമറിക്കുന്നതിനു പാറശാല പൊലീസ് കൂട്ടുനിന്നുവെന്നും ആരോപിച്ചിരുന്നു.