• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷാരോണിന്റെ മരണം: പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ

by Web Desk 04 - News Kerala 24
October 31, 2022 : 8:41 pm
0
A A
0
ഷാരോണിന്റെ മരണം: പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ

കോഴിക്കോട്: ഷാരോൺ എന്ന യുവാവിന്‍റെ മരണത്തിൽ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ല. ആ പെൺകുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ മറുപടി.

ആദ്യദിവസം അസ്വാഭാവിക മരണം എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. മാധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണ് വിഷയം വിവാദമായത്. തുടക്കം മുതൽ പൊലീസ് ലാഘവത്തോടെയാണ് കേസിൽ ഇടപെട്ടത്. പെൺകുട്ടിയുടെ വീട്ടുകാരെ അനുകൂലിച്ചാണ് സംസാരിച്ചത്. പ്രിൻസിപ്പൽ എസ്.ഐ ഷാരോണിന്റെ സഹോദരനോട് പറഞ്ഞത് അരിഷ്ടക്കുപ്പി ആക്രിക്ക് കൊടുത്തുവെന്നാണ്.

ഏത് മരുന്ന് കടയിൽനിന്ന് കഷായം വാങ്ങിയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് അത് ചെയ്തില്ല. പെൺകുട്ടി മാനസികമായി വിഷമത്തിലാണെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറി.

അന്വേഷണം വളരെ മന്ദഗതിയിലായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന വാദത്തിൽ വീട്ടുകാർ ഉറച്ചുനിന്നതിനാലാണ് കാര്യങ്ങൾ മാറിയത്. കഷായം കുടിച്ച് പുറത്തിറങ്ങിയ ഷാരോൺ ഛർദിച്ചെങ്കിലും പൊലീസിന് സംശയമുണ്ടായില്ല. ഇതോടെ നഷ്ടപ്പെട്ടത് നിർണായ സമയമാണ്. സംഭവത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന സംശയം പോലും പൊലീസിന് തോന്നിയില്ല.

പരാതി ലഭിച്ചയുടൻ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിൽ പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ കഴിയുമായിരുന്നു. ആ ഉത്തരവാദിത്തം പൊലീസ് കാണിച്ചില്ല. ഒടുവിൽ വീട്ടുകാർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയപ്പോഴാണ് പൊലീസ് ഉണർന്നത്. മരണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ആദ്യ ഘട്ടത്തിൽ ലഭിക്കേണ്ട തെളിവുകൾ പൊലീസ് ശേഖരിക്കാത്തതിനാൽ പെൺകുട്ടിക്ക് തെളുവുകളെല്ലാം നശിപ്പിക്കാൻ സമയം കിട്ടി. ഇതെല്ലാം പൊലീസിന്റെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറര മണിക്കൂറിന്​ ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന്​ പറന്നു

Next Post

വിദേശ വനിതയുടെ കൊലപാതകം: വിചാരണ തത്സമയം കാണാൻ സഹോദരിക്ക് അവസരമൊരുക്കി കോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിദേശ വനിതയുടെ കൊലപാതകം: വിചാരണ തത്സമയം കാണാൻ സഹോദരിക്ക് അവസരമൊരുക്കി കോടതി

വിദേശ വനിതയുടെ കൊലപാതകം: വിചാരണ തത്സമയം കാണാൻ സഹോദരിക്ക് അവസരമൊരുക്കി കോടതി

‘സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞു’, ഷാരോണിന്‍റെ അമ്മ

ഷാരോണ്‍ കൊലക്കേസ്, തെളിവ് നശിപ്പിച്ചു, ഗ്രീഷ്‍മയുടെ അമ്മയും അമ്മാവനും പ്രതികള്‍

തുലാവർഷത്തിനിടെ ചക്രവാതചുഴി, തെക്കൻ കേരളത്തിൽ മഴ ശക്തമാകും ;7 ജില്ലകളിൽ ജാഗ്രത

തുലാവർഷം സജീവമായി; 6 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം ടി വാസുദേവൻ നായർക്ക്

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം ടി വാസുദേവൻ നായർക്ക്

പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In