കോഴിക്കോട് : ജനാധിപത്യത്തിനകത്ത് പല രീതികളുണ്ടെങ്കിലും ഭരണഘടനയെ അധിക്ഷേപിക്കാൻ ആർക്കും കഴിയില്ലെന്ന് ശശി തരൂർ എംപി. മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു പോലും ഭരണഘടന തൊട്ടാണ്. അത്തരമൊരു പ്രതിജ്ഞ എടുത്ത മന്ത്രിക്ക് എങ്ങനെയാണ് ഭരണഘടനയെ അവഹേളിക്കാൻ കഴിയുക? അത്രയും ഗുരുതരമായ സ്ഥിതി ആയതുകൊണ്ടാണ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടി വന്നതെന്നും ശശി തരൂർ എംപി പറഞ്ഞു. കോഴിക്കോട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച ഭരണകൂട വേട്ടയ്ക്കെതിരായ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു തരൂർ.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു സജി ചെറിയാന്റെ വിവാദപ്രസംഗം. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപടലിനെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് സജി ചെറിയാൻ പ്രതികരിച്ചിട്ടില്ല.