• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയുടെ യുഎന്‍ നിലപാട്; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് ശശി തരൂർ

by Web Desk 06 - News Kerala 24
December 11, 2022 : 2:09 pm
0
A A
0
സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ? മലബാര്‍ പര്യടനം ഇന്ന് മുതൽ

ദില്ലി: ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.  ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

കരിമ്പട്ടികയിൽ പെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയില്‍ ചേക്കാനും, അയൽരാജ്യങ്ങളില്‍ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകള്‍  പ്രയോജനപ്പെടുത്തും എന്നതായിരുന്നു ഈ പ്രമേയത്തില്‍ ഇന്ത്യന്‍ നിലപാട്.

കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്.

വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യന്‍ ഭാഗം വിശദീകരിച്ചത് ഇങ്ങനെയാണ്. “ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തില്‍ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളില്‍ നിന്നാണ് ഇന്ത്യ  ആശങ്ക ഉയര്‍ത്തുന്നത്.”- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

പാക്കിസ്ഥാനെയും അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന  ഭീകരസംഘടനകളെയും പരോക്ഷമായി ഇന്ത്യന്‍ പ്രതിനിധി പരാമര്‍ശിച്ചു. “ഇന്ത്യയുടെ അയൽപക്കത്ത് ഈ കൗൺസിൽ ലിസ്‌റ്റ് ചെയ്‌തവ ഉൾപ്പെടെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ മനുഷ്യത്വപരമായ സംഘടനകളായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായും വീണ്ടും അവതരിച്ചിട്ടുണ്ട്. ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്.” – ഇന്ത്യന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

ജമാഅത്ത്-ഉദ്-ദവ  സ്വയം ചാരിറ്റി സംഘടന എന്നാണ് പറയുന്നത്, എന്നാൽ ലഷ്കർ-ഇ-തൊയ്ബയുടെ സഖ്യകക്ഷിയാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. ഭീകര സംഘടനകളായ ജെയുഡിയും ലഷ്‌കറും നടത്തുന്ന ചാരിറ്റി സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ (എഫ്‌ഐഎഫ്), മറ്റൊരു ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) പിന്തുണയുള്ള അൽ റഹ്മത്ത് ട്രസ്റ്റും പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

“ഈ തീവ്രവാദ സംഘടനകൾ ഫണ്ട് സ്വരൂപിക്കാനും പോരാളികളെ റിക്രൂട്ട് ചെയ്യാനും മാനുഷിക ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ മറ ഉപയോഗിക്കുന്നു” രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം തീവ്രവാദികളുടെ താവളങ്ങളായി സാർവത്രികമായി അംഗീകരിക്കുന്ന പ്രദേശങ്ങളിൽ ചില സര്‍ക്കാറുകള്‍ തന്നെ അവര്‍ക്ക് കുട പിടിക്കുന്നു. നിരോധിത സ്ഥാപനങ്ങള്‍ മാനുഷിക സഹായം നൽകുമ്പോൾ ജാഗ്രത പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

“കൂടുതൽ പ്രധാനമായി, അത്തരം ഇളവുകൾ നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ ഇടത്തിൽ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കടന്നുവരാന്‍ വഴിയൊരുക്കരുത്. ഈ പ്രമേയം നടപ്പിലാക്കുന്നതിൽ കൃത്യമായ ജാഗ്രത ആവശ്യമാണ്”  രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

യുഎന്‍ പ്രമേയത്തില്‍ ഇന്ത്യയുടെ വിശദീകരണത്തോട് പ്രതികരിച്ച തരൂർ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജ്യത്തിന്‍റെ തീരുമാനത്തില്‍ താന്‍ പൂർണ്ണമായും യോജിക്കുന്നുവെന്ന് പറഞ്ഞു.

പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ തന്നെ, അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ കാരണങ്ങളില്‍ ഞാൻ പൂർണ്ണമായി യോജിക്കുന്നു” തരൂർ ട്വീറ്റിൽ പറഞ്ഞു. ” രുചിര കാംബോജിന്‍റെ വാക്കുകളെ സാധൂകരിക്കുന്ന തെളിവുകൾക്കായി നമ്മള്‍ അതിർത്തിക്കപ്പുറത്തേക്ക് നോക്കേണ്ടതില്ല. വെല്‍ഡണ്‍” -ട്വീറ്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അടക്കം ടാഗ് ചെയ്ത് തരൂര്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചായ ഓര്‍ഡര്‍ ചെയ്തു, ബില്ലിനെ ചൊല്ലി തര്‍ക്കം; കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലി യുവാക്കള്‍, അറസ്റ്റ്

Next Post

ഒരുമിച്ച് പ്രവർത്തിച്ചാൽ ഫലമുണ്ടാകും, പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി മല്ലികാ‌ർജുൻ ഖാർഗെ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ​ഖാർഗെയും പരി​ഗണനയിൽ, ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

ഒരുമിച്ച് പ്രവർത്തിച്ചാൽ ഫലമുണ്ടാകും, പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി മല്ലികാ‌ർജുൻ ഖാർഗെ

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മാൻഡസ് ചുഴലിക്കാറ്റ്, സംസ്ഥാനത്ത് മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമലയിൽ പ്രതിദിനം ഭക്തരുടെ എണ്ണം 85,000 ആയി പരിമിതപ്പെടുത്തണമെന്ന് പോലീസ്, ഹൈക്കോടതിയേയും നിലപാടറിയിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ജഡ്ജി നിയമനം:സർക്കാരും സുപ്രീംകോടതിയും രണ്ട് ചേരിയില്‍,ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും ഫോണും കവര്‍ന്നു, ഒരാള്‍ പിടിയില്‍

യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും ഫോണും കവര്‍ന്നു, ഒരാള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In