മലപ്പുറം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂരിന്റെ മലബാര്‍ പര്യടനം തുടരുകയാണ്. കോൺഗ്രസിൽസമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശന്റെ മുന്നറിയിപ്പിന് അദ്ദേഹം മറുപടി നല്കി. കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. വിഭാഗീയതയുടെ എതിരാളിയാണ് ഞാൻ.ഒരു ഗ്രൂപ്പും ഞാൻ ഗ്രൂപ്പ് സ്ഥാപിക്കാൻ പോകുന്നില്ല. ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോൺഗ്രസിന് വേണ്ടിയാണ് ഞാനും രാഘവനും നിൽക്കുന്നത്..അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.