തൃശൂര്‍: വ്യാജ ലഹരി കേസില്‍ എക്സെസിനെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി. യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതില്‍ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസില്‍ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടികൂടിയതായി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് പിടികൂടിയത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.