ന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേന എന്ന അവകാശവാദത്തിൽ ഉദ്ദവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. ഏക്നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേന എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ശിവസേന എന്ന പേരും പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ ഷിൻഡെ പക്ഷത്തിന് കമീഷൻ അനുമതി നൽകി.
വിമത എം.എൽ.എമാരുടെ സഹായത്തോടെ ഉദ്ദവ് താക്കറെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു. 55ൽ 40 എം.എൽ.എമാരും 18ൽ 12 എം.പിമാരുമായി ചേർന്ന് ഷിൻഡെ ശിവസേനയെ പിളർത്തിയത്. ഇതിന് പിന്നാലെയാണ് ശിവസേനയെ പിടിക്കാനുള്ള നീക്കം ഷിൻഡെ-ഉദ്ദവ് വിഭാഗങ്ങൾ തുടങ്ങിയത്.