• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ ദല്ലാള്‍ നന്ദകുമാർ ഓഫിസ് നിരങ്ങി -ശോഭ സുരേന്ദ്രൻ

by Web Desk 04 - News Kerala 24
April 23, 2024 : 6:22 pm
0
A A
0
കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ ദല്ലാള്‍ നന്ദകുമാർ ഓഫിസ് നിരങ്ങി -ശോഭ സുരേന്ദ്രൻ

ആലപ്പുഴ: പിണറായി വിജയനോളം തലപ്പൊക്കമുള്ള കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ ദല്ലാള്‍ നന്ദകുമാർ തങ്ങളുടെ ദേശീയ ഓഫിസിൽ കയറിനിരങ്ങിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. 10 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ശോഭ.

താൻ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ താന്‍ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ശോഭ പറഞ്ഞു. ആ സ്ഥലം വില്‍പ്പനയ്ക്ക് വെച്ച സമയത്താണ് ഇദ്ദേഹത്തെ കാണുന്നത്. പത്ത് ലക്ഷം രൂപ തന്ന് ഉടന്‍ തന്നെ സ്ഥലം കച്ചവടം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് ദല്ലാള്‍ നന്ദകുമാർ. 10 ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് തന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് പറഞ്ഞു. അനധികൃതമായി പൈസ വാങ്ങുകയാണെങ്കില്‍ അത് രഹസ്യമായിട്ടല്ലേ വാങ്ങുക.

ശോഭ സുരേന്ദ്രന്‍ ദല്ലാളിന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെങ്കില്‍ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കില്‍ എന്താണ് ഈ നാണംകെട്ടവന്‍ ഒരു കൊല്ലമായിട്ട് കേസ് കൊടുക്കാത്തത്. മിസ്റ്റര്‍ ദല്ലാള്‍ നന്ദകുമാര്‍, താങ്കള്‍ പല രാഷ്ട്രീയ നേതാക്കളുടേയും പിമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ പലരുടേയും കൂടെ നടന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് അഖിലേന്ത്യതലത്തില്‍ നിന്ന് അവശ്യപ്പെടുന്ന കാര്യം ചെയ്യും. എന്നെ കാണാന്‍ പല പ്രമുഖരായിട്ടുള്ള രാഷ്ട്രീയ നേതാക്കളും വരും. ഈ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ പേര് നാണംകെട്ട ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയണം. പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെക്കാന്‍ തയ്യാറാകും- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ബി.ജെ.പിയിൽ ചേര്‍ക്കാന്‍ ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫിസില്‍ നിരങ്ങിയ ആളാണ് നന്ദകുമാർ. തൃശ്ശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം രാമനിലയത്തില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഏത് നേതാവ്, എന്തിനാണ് എന്നെ കാണാന്‍ വന്നത് എന്ന് ആട്ടിയോടിച്ചത്. ഈ നേതാവ് ഡൽഹിയിൽ അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത് എന്തിനാണ്. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ ബി.ജെ.പി സ്വീകരിക്കും -അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ ദല്ലാള്‍ നന്ദകുമാറിനെ ഞങ്ങളുടെ അറിയപ്പെടുന്ന ലീഡർ ആട്ടിയോടിച്ചത്? ദല്ലാളിന് നാക്ക് പിഴച്ച് കിടുകിടാ വിറച്ച് ദല്ലാളിനെ ഡല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാള്‍ മറുപടി പറയണം.

ഞങ്ങള്‍ നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ സ്വീകരിക്കും. സ്വീകരിക്കുന്നതിന് മുമ്പ് ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഹിസ്റ്ററി പഠിക്കും. ഞാനല്ല പഠിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ഇരിക്കുന്നവരും പഠിക്കും. ആ പഠനത്തിന് ശേഷമാണ് ഒരു വ്യക്തിക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുന്നത്. എന്നാല്‍ ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ദല്ലാള്‍ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാള്‍ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കര്‍മാർക്ക് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിച്ച പാര്‍ട്ടിയല്ല. -ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് : 24 ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

Next Post

ഭർത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഭർത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു

ഭർത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റന്റിനും ഒമ്പത് വർഷം കഠിന തടവും 40,000 രൂപ വീതം പിഴയും

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റന്റിനും ഒമ്പത് വർഷം കഠിന തടവും 40,000 രൂപ വീതം പിഴയും

‘ഷാഫി മാപ്പുപറയണം’, വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

'ഷാഫി മാപ്പുപറയണം', വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി

ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം, ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്ത്, എന്താണ് പിങ്ക് മൂണ്‍

ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം, ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്ത്, എന്താണ് പിങ്ക് മൂണ്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In