കോഴിക്കോട്: കോഴിക്കോട് വടകര മണിയൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 17കാരന് മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകന് നിഹാല്‍ (17) ആണ് മരിച്ചത്. സൈക്കിളില്‍ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്ത് ഒരാളുമാണ് മരിച്ചത്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.