• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫെബ്രുവരി 13ന് കടകൾ തുറക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

by Web Desk 04 - News Kerala 24
February 10, 2024 : 3:19 pm
0
A A
0
ഫെബ്രുവരി 13ന് കടകൾ തുറക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഒരുവിഭാഗം വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ പ​ങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വലിയ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്കും പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പ​ങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതായി സംഘടന അറിയിച്ചു. ഇത്തരത്തിൽ വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്ന് പിന്മാറണമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.

മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താൽ പ്രഖ്യാപനങ്ങളിൽ നിന്നു പിൻവാങ്ങുമ്പോൾ രാഷ്ട്രീയ പ്രേരിതം എന്ന് പരക്കെ ആക്ഷേപമുയർന്ന കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കൾ ചില സ്വാർഥ താൽപര്യങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വൻകിട കുത്തക മാളുകളും ഓൺലൈൻ വിപണിയും. എന്നാൽ അത്തരം വിപണികൾ തുറന്നു പ്രവർത്തിക്കുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബലമായി അടപ്പിക്കാനുമുള്ള ശ്രമങ്ങൾ വ്യാപാരികൾ തന്നെ ചെറുത്ത് തോൽപ്പിക്കുകയാണ് വേണ്ടതെന്നും ഇത്തരം പ്രാകൃത ചിന്താഗതിക്കാരായ നേതാക്കളിൽ നിന്നാണ് വ്യാപാരികൾക്ക് സംരക്ഷണം ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി കടയടച്ചിട്ടു കൊണ്ട് നടത്തിയ ഒരു സമരവും വിജയിപ്പിക്കാൻ അതു പ്രഖ്യാപിച്ചവർക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഉപഭോക്താക്കളെ ചെറുകിട ഇടത്തരം വ്യാപാരികളിൽ നിന്നും അകറ്റി നിർത്തുവാൻ ആണ് അത്തരത്തിലുള്ള സമരമാർഗങ്ങൾ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പേരിൽ സമ്മേളനങ്ങളും സ്വീകരണങ്ങളും ഘോഷയാത്രകളും നടത്തി വ്യാപാരികളുടെ യഥാർ​ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ വ്യാപാരികളെയും സർക്കാരിനെയും തമ്മിൽ തല്ലിക്കുന്ന നിലപാടാണ് പ്രസ്തുത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

തങ്ങളുടെ സംഘടനാ വിഭാഗത്തിനുള്ളിലെ വിഭാഗീയതയും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും മറ നീക്കി പുറത്താവും എന്ന് ഘട്ടത്തിലാണ് വ്യാപാരികളുടെ വിശ്യാസ മുതലെടുപ്പ് നടത്തി ഇവർ ഇത്തരം പ്രഹസന-ശ്രദ്ധതിരിക്കൽ പരിപാടിയുമായി രംഗത്തെത്തിയത് എന്നും വ്യാപാരികൾ ജാഗ്രതയോടെ തങ്ങളുടെ നിലപാടെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

80 ശതമാനത്തിലധികം വ്യാപാരികളും വാടക കെട്ടിടത്തിലാണ് കച്ചവടം ചെയ്യുന്നത്. കടയടപ്പ് സമരം പ്രഖ്യാപിച്ച സംഘടന വിഭാഗം നേതാക്കളിൽ 80 ശതമാനം പേരുടെയും പ്രധാന വരുമാന സ്രോതസ്സ് വ്യാപാരികൾക്ക് നൽകിയ കെട്ടിടങ്ങളുടെ വാടകയാണ്. പതിറ്റാണ്ടുകളായി വ്യാപാരികൾ മുറവിളി കൂട്ടുന്ന വാടക കുടിയാൻ നിയമം പാസ്സാകാതിരിക്കുന്നതിന്റെ പ്രധാന കാരണവും ഇത്തരം നേതാക്കൾ ആണെന്നും അതുകൊണ്ടാണ് 29 ഇനങ്ങളായി ഉന്നയിച്ചിട്ടുള്ള വ്യാപാരികളുടെ ആവശ്യങ്ങളിൽ വാടക കുടിയാൻ നിയമം സൂചിപ്പിക്കാത്തതെന്നും വ്യാപാരികൾ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വൻകിട കോർപറേറ്റ് കുത്തകൾക്കെതിരെ ശബ്ദമുയർത്താത്തതും ആയത് സമരത്തിന്റെ മുഖ്യവിഷയം ആക്കാതെ പ്രസ്തുത സമരം പ്രഖ്യാപിച്ച സംഘടനാ വിഭാഗം നേതാക്കളുടെ സംശുദ്ധിയെ തീർച്ചയായും സംശയിക്കേണ്ടി വരും.

സംഘടനയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന പോലീസ്, ക്രൈംബ്രാഞ്ച്, വിജിലൻസ് തുടങ്ങി സംസ്ഥാന അന്വേഷണ ഏജൻസികളും കൈകാര്യം ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികൾ ആയിട്ടുള്ള നേതാക്കൾ നടത്തുന്നത് വ്യാപാരികൾക്ക് വേണ്ടിയുള്ള വ്യാപാര സംരക്ഷണ യാത്ര അല്ല എന്നും സ്വയം സംരക്ഷണ യാത്ര ആണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം. നസീർ, സംസ്ഥാന ട്രഷറർ ശ്രീ. കെ. എം. നാസറുദ്ദീൻ, സംസ്ഥാന നേതാക്കളായ ശ്രീ. കരമന മാധവൻകുട്ടി, ശ്രീ. വി. എൽ. സുരേഷ്, ശ്രീ. കെ. പി. ശ്രീധരൻ, ശ്രീ. ടി. എൻ. മുരളി, ശ്രീ. ഷഹാബുദ്ദീൻ ഹാജി, ശ്രീ. കെ ടി തോമസ്, ശ്രീ. വെഞ്ഞാറമൂട് ശശി, ശ്രീ. സി. എസ്. മോഹൻദാസ്, ശ്രീ. ദുർഗ്ഗാ ഗോപാലകൃഷ്ണൻ, ശ്രീ. അസീം മീഡിയ, ശ്രീ. ടി കെ. മൂസ, ശ്രീ. നെട്ടയം മധു, ശ്രീ. സുധാകരൻ നടക്കാവ്, ശ്രീ. വഹാബ് വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; വൻ ഗതാഗതക്കുരുക്ക്

Next Post

നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ കേന്ദ്രങ്ങളില്ല; ആശങ്കയിൽ വിദ്യാർഥികൾ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ കേന്ദ്രങ്ങളില്ല; ആശങ്കയിൽ വിദ്യാർഥികൾ

നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ കേന്ദ്രങ്ങളില്ല; ആശങ്കയിൽ വിദ്യാർഥികൾ

കെ.എം.സി.സി പരിപാടി​ക്കായി ഖത്തറിലെത്തിയ അഡ്വ. ഫാത്തിമ തഹ്‍ലിയക്ക് അപ്രഖ്യാപിത വിലക്ക്

കെ.എം.സി.സി പരിപാടി​ക്കായി ഖത്തറിലെത്തിയ അഡ്വ. ഫാത്തിമ തഹ്‍ലിയക്ക് അപ്രഖ്യാപിത വിലക്ക്

ആന ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

ആന ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്

ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും:  അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In