പാലക്കാട്: ഷൊർണൂർ ഗണേശഗിരി ഗവൺമെന്റ് ഹൈസ്കൂളിലെ നാല് വിദ്യാർഥിനികൾക്ക് ഭക്ഷ്യ വിഷബാധ. പത്താം ക്ലാസ് വിദ്യാർഥിനികളായ ജയശ്രീ,ശ്രീക്കുട്ടി,ശ്രീജ എന്നിവർക്കും എട്ടാം ക്ലാസ് വിദ്യാർഥിനി അനഘയ്ക്കുമാണ് ക്ലാസ് ഇന്റർവെൽ സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടത്.ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരും ഷൊർണൂർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരാണ്. എന്നാൽ ഹോസ്റ്റലിലെ മറ്റു കുട്ടികൾക്ക് പ്രശ്നമില്ല.