ബെഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗസ്ഥലത്തും കോണ്‍ഗ്രസ് അധ്യക്ഷ ഡി.കെ ശിവകുമാറിന്റെ വസതിക്ക് മുമ്പിലും നാടകീയ രംഗങ്ങള്‍. ശിവകുമാര്‍ മുഖ്യമന്ത്രിയാവണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഇന്ന് ഡി.കെ ശിവകുമാറിന്റെ വസതിക്കു മുന്നിലും നിയമസഭാകക്ഷി യോഗം ചേരുന്ന വസന്തനഗര്‍ ഷാന്‍ഗ്രില്ല ഹോട്ടലിന് മുന്നിലും മുദ്രാവാക്യം വിളികളുമായി എത്തി. വലിയ രീതിയിലുള്ള പ്രവര്‍ത്തകരുടെ സാന്നിധ്യമാണ് ശിവകുമാറിന്റെ വസതിക്കു മുന്നിലുള്ളത്.
ഡികെ മുഖ്യമന്ത്രിയാവണം എന്ന മുദ്രാവാക്യം വിളിയുമായിട്ടാണ് ശിവകുമാര്‍ അനുകൂലികള്‍ എത്തിയത്. ഇതിന് മറുപടിയായി സിദ്ധരാമയ്യയുടെ അനുയായികളും മുദ്രവാക്യം വിളികളുമായി രംഗത്തെത്തി. മന്ത്രിസഭ രൂപീകരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് മെയ് 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനങ്ങള്‍.












