മൈസൂരു: കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് പശുക്കളെ പരിപാലിക്കുന്നതില്‍ യാതൊരു ശ്രദ്ധയുമില്ലെന്നും ബീഫ് കഴിയ്ക്കുന്നവരുടെ വോട്ടാണ് അദ്ദേഹം നോക്കിവച്ചിരിക്കുന്നതെന്നും ബിജെപി എം പി പ്രതാപ് സിന്‍ഹ. സിദ്ധരാമയ്യ പശുക്കളെ കശാപ്പുചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നും പ്രതാപ് സിന്‍ഹ പറഞ്ഞു. നമ്മുക്ക് പാല് തരുന്ന പശുക്കളെ കശാപ്പുചെയ്യുന്നവരുടെ വോട്ടുകള്‍ നേടിയെടുക്കാനാണ് സിദ്ധരാമയ്യ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ പശുമാംസം കഴിയ്ക്കുന്നവരുടെ എണ്ണം കൂടുമെന്നും പ്രതാപ് സിന്‍ഹ പറയുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്റിനായുള്ള പാല് വിതരണം വര്‍ധിപ്പിക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.