കോഴിക്കോട് : കോഴിക്കോട് നിർമാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു. കൊടിയത്തൂർ – കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. നിർമാണം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് ഭിത്തി തകർന്നത്.