• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ പഞ്ചാബിലെ ജനങ്ങളുടേത് മികച്ച തീരുമാനം , അംഗീകരിക്കുന്നു ‘ ; പരാജയത്തിന് പിന്നാലെ സിദ്ദുവിന്‍റെ പ്രതികരണം

by Web Desk 04 - News Kerala 24
March 11, 2022 : 7:27 pm
0
A A
0
‘ പഞ്ചാബിലെ ജനങ്ങളുടേത് മികച്ച തീരുമാനം , അംഗീകരിക്കുന്നു ‘ ;  പരാജയത്തിന് പിന്നാലെ സിദ്ദുവിന്‍റെ പ്രതികരണം

ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ജനങ്ങളുടെ തീരുമാനമാണെന്നും ആ തീരുമാനത്തില്‍ തെറ്റില്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ തോല്‍വി ഒരു രാഷ്ട്രീയമാറ്റമാണ്. അത് തീരുമാനിച്ചത് ജനങ്ങളാണ്. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് സിദ്ദു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ജനങ്ങള്‍ക്ക് ഒരിക്കലും തെറ്റില്ല, ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്. അത് നാം വിനയത്തോടെ മനസിലാക്കുകയും അംഗീകരിക്കുകയും വേണം- സിദ്ദു പറഞ്ഞു. പഞ്ചാബിന്‍റെ ഉന്നമനത്തിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. അതില്‍ നിന്നും ഒരക്കലും വ്യതിചലിച്ചിട്ടില്ല. ഇനി ഒരിക്കലും വ്യതിചലിക്കുകയുമില്ല. ‘ഒരു യോഗി ഒരു ധര്‍മ്മസമരത്തിലായിരിക്കുമ്പോള്‍ അയാള്‍ എല്ലാ കെട്ടുപാടുകളും പരിത്യജിക്കുന്നു, എല്ലാ ബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനാകുന്നു. അവര്‍ മരണത്തെ പോലും ഭയപ്പെടുന്നില്ല. ഞാന്‍ പഞ്ചാബിലുണ്ട്, ഇവിടെ തന്നെ തുടരും’- സിദ്ദു പറഞ്ഞു.

ജനങ്ങളുമായുള്ള എന്റെ ബന്ധത്തിന് ഒരു ഉടവും സംഭവിച്ചിട്ടില്ല. അത് ആത്മീയവും ഹൃദ്യവുമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളിലും തോൽവികളിലും ഒതുങ്ങുന്നതല്ല ആ ബന്ധം. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെയും അവരുടെ ക്ഷേമത്തിൽ എന്റെ ക്ഷേമത്തെയും കാണുന്നു- സിദ്ദു പറഞ്ഞു.
അമൃത്സർ ഈസ്റ്റ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് 6000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ധു പരാജയപ്പെട്ടത്. സിദ്ദുവിന് 32,929 വോട്ടുകളാണ് നേടാനായത്. അതേസമയം ജീവന്‍ജ്യോത് കൗറിന് 39,520 വോട്ടുകൾ ലഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് പഞ്ചാബിൽ ഭരണപക്ഷമായ കോൺ​ഗ്രസ് ഏറ്റുവാങ്ങിയത്. ബിജെപിക്കും മുകളിൽ കുറഞ്ഞ വ‍‍ർഷങ്ങളുടെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ആംആദ്മി പാ‍‍ർട്ടി കോണ്‍ഗ്രസിനെ വെട്ടി ജയിച്ച് കയറുകയും കോൺ​ഗ്രസ് ഏറ്റവും പിന്നിലേക്ക് തഴയപ്പെടുകയും ചെയ്തു.

പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായി എല്ലാവശങ്ങളിൽ നിന്നും വിരൽ ചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്. അത് പഞ്ചാബിന്റെ അടിവേരിളക്കിയെന്ന് അണികളും നേതാക്കളും രഹസ്യമായും പരസ്യമായും മുറുമുറുക്കുന്ന നവ്ജോത് സിം​ഗ് സിദ്ദുവിലേക്ക് തന്നെയാണ്.
സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാക്കിയതിൽ പാർട്ടി ഖേദിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദ‍ർ സിം​ഗ് പടിയിറങ്ങിയത്. അമരീന്ദ‍ർ സിം​ഗിന്റെ വാക്കുകൾ വെറുതെയായില്ല.

ദേശീയ നേതൃത്വവുമായി അടുപ്പം പുല‍ർത്തിയിരുന്ന അമരീന്ദ‍ർ സിം​ഗിനെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ സിദ്ദുവിന്റെ കസേര മോഹമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പദം സിദ്ദുവിന് നൽകാൻ നേതൃത്വം തയ്യാറായില്ല. പകരം സംസ്ഥാന നേതൃത്വം സിദ്ദുവിനെ ഏൽപ്പിച്ചു. ക്യാപ്റ്റനെ വെട്ടി സിദ്ദുവിനെ നേതൃ സ്ഥാനത്ത് ഇരുത്തിയോടായാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായതും നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റി വീണതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

‘ കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ‘ ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘ കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ‘  ;  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

' കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ' ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In