ഒറിഗോണ്‍: കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്( Anderson Peters) സ്വര്‍ണം നിലനിര്‍ത്തി.
നേരത്തെ യോഗ്യതാ റൗണ്ടിൽ 8.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. അതേസമയം 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഹിറ്റ്‌സില്‍ പുറത്തായി.