തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുക്കുന്നതിനു മുന്‍പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്നു സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ‘കേരള കോളിങ്ങി’ല്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുക്കാതെ അടിസ്ഥാന സൗകര്യമേഖല വികസിപ്പിച്ച ഒരു സര്‍ക്കാരും ലോകത്തില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘സമയത്ത് എത്താനാകുന്നില്ലേ’ എന്ന കവര്‍ സ്റ്റോറിയുമായി പുറത്തിറങ്ങിയ ജനുവരി ലക്കം ‘കേരള കോളിങ്’ ഏതാണ്ടു പൂര്‍ണമായും സില്‍വര്‍ ലൈന്‍ അനുകൂല വാദങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.




















